
കൊച്ചി: വിമാനത്തിന് ഉള്ളിലെ ശുചിമുറിക്കുള്ളില്‍ നിന്നും സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നെടുമ്പാശേരി വിമാന താവളത്തിനുള്ളിലാണ് സംഭവം. അബുദാബിയില്‍ നിന്നെത്തിയ വിമാനത്തിൻ്റെ ശുചിമുറിയിലായിരുന്നു സ്വര്‍ണമുണ്ടായിരുന്നത്. 1709 ഗ്രാം തൂക്കം വരുന്ന 85 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കി പാക്കറ്റിനുള്ളിലാണ് സ്വര്‍ണമുണ്ടായിരുന്നത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

ഇതുകൂടാതെ നെടുമ്പാശേരി വിമാന താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം 50 ലക്ഷം രൂപയുടെ സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിരുന്നു. സൗദി എയര്‍ലൈൻസ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നിയാസില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 963 ഗ്രാം സ്വര്‍ണമാണ് ഇത്തരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
