
കാസർകോട്: സി.ടി അഹമ്മദലി ഒച്ചപ്പാട് ഇല്ലാത്ത മാതൃക പൊതുപ്രവർത്തകനാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ അധികാരവീകേന്ദ്രീകരണം താഴെ തട്ടിൽ എത്തിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന സി. ടി അഹമ്മദലി നടത്തിയ ഇടപെടലുംപ്രവർത്തനവും മാതൃകാപരമാണെന്നും അധികാര വീകേന്ദ്രീകരണത്തിൻ്റെ കാൽ നൂറ്റാണ്ട് പിന്നിടുന്നവേളയിൽപഞ്ചായത്ത് നഗരപാലിക ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ച് അധികാരം ജനങ്ങളിലേക്കെത്തിച്ച സി.ടി അഹമ്മദലിക്ക് യു.ഡിഎഫ് കാസർകോട് ജില്ലാ കമ്മിറ്റി യുടെ ആദരവ് പരിപാടി മുനിസിപ്പൽകോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലം ജനപ്രതിനിധി ആയിരുന്നപ്പോള്‍ സൗമ്യതയോടെയുള്ള സമ്മര്‍ദ്ദം കൊണ്ട് വിവിധ പദ്ധതികള്‍കാസര്‍കോട്ടേക്ക് കൊണ്ടു വന്ന നേതാവാണ് സി.ടി അഹമ്മദലി.സി.ടിയുടെ പ്രവര്‍ത്തനത്തെ അടുത്തറിയാന്‍ ഒരുപാട് അവസരം ലഭിച്ചിട്ടുണ്ട്. സൗമ്യതയോടെയാണ് എല്ലായ്‌പ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നതെങ്കിലും മനസിലുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നു. സൗമ്യത യോടെയുള്ള സമ്മര്‍ദ്ദമായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര.

അധികാര വികേന്ദ്രീകരണത്തിൻ്റെ നിയമ നിര്‍മ്മാണം നടത്തുമ്പോഴും പിന്നീട് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഇത് സംബന്ധിച്ച ചുമതല നല്‍കുമ്പോഴും അദ്ദേഹമായിരുന്നു മന്ത്രി. അധികാര വികേന്ദ്രീകരണത്തിനായി കേരളത്തില്‍ നിര്‍ണ്ണായക മായ പങ്ക് വഹിച്ച ജനപ്രതിനിധിയായിരുന്നു സി.ടി എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചടങ്ങിൽ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ടി. ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല യു. ഡി. എഫ് ജനറൽ കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി.,എം.ഉമ്മർ ,എൻ.എ.നെല്ലിക്കുന്ന്എം.എൽ.എ.,സോണി സെബാസ്റ്റ്യൻ, പി.കെ. ഫൈസൽ, കെ.പി.കുഞ്ഞിക്കണ്ണൻ, ജെറ്റോ ജോസഫ്, ഹരീഷ്ബി.നമ്പ്യാർ, കെ.നീലകണ്ഠൻ, ഹക്കിംകുന്നിൽ,എ.അബ്ദുൽ റഹ്മാൻ, ആൻ്റക്സ് ജോസഫ്, പി.വി.തമ്പാൻ, ഖാദർമാങ്ങാട്,കരുണാകരൻ, കല്ലട്ര മാഹിൻ ഹാജി, പി.വി.അടിയോടി മാസ്റ്റർ, വി.കെ.പി.ഹമീദലി,യഹ് യ തളങ്കര, കെ. മൊയ്തീൻ കുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു.
