
ജയിൽ മോചിതനാകുന്ന ആര്യൻ ഖാനെ കാണാൻ ആളുകൾ തടിച്ചു കൂടിയത് മുതലെടുത്ത് മോഷ്ടാക്കൾ. മുംബൈ ആർതർ റോഡ് ജയിൽ പരിസരത്ത് വെള്ളിയാഴ്ച മുതൽ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. ഇവരുടെ ഇടയിൽ നിന്നാണ് കവർച്ചക്കാർ 10 മൊബൈൽ ഫോണുകൾ കവർന്നത്.

രണ്ട് ദിവസത്തിനിടെ നിരവധി മൊബൈൽ ഫോണുകൾ കവർച്ച പോയതായി പൊലീസ് പറയുന്നു. ഷാരുഖ് ഖാൻ മകനെ സ്വീകരിക്കാനായി ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. ആര്യനെ സ്വീകരിക്കാൻ ജയിലിലും ഷാരൂഖിൻ്റെ വീടിന് മുന്നിലും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജാമ്യ ഉത്തരവി ൻ്റെ ൻ്റെ പകർപ്പ് കൃത്യസമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്.
