
ഖത്തർ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള 26 അംഗ ടീമിനെയാണ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചത് .37 കാരനായ റൊണാൾഡോയുടെ അഞ്ചാം ലോകകപ്പാണിത്. ബ്രൂണോ ഫെർണാണ്ടസ്, പെപ്പെ, ജാവോ ഫെലിക്‌സ്, ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവർ ടീമിലുണ്ട്.
അതേസമയം പരിക്ക് മൂലം വലയുന്ന ഡീഗോ ജോട്ടയ്ക്ക് ഇടം ലഭിച്ചില്ല. നേരിട്ട് യോഗ്യത നേടാനാകാതെ വന്നതോടെ പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചാണ് പോർച്ചുഗൽ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
ഗ്രൂപ്പിൻ്റെ എട്ടാം ലോകകപ്പാണിത്. 2006ൽ സെമി ഫൈനലിലെത്തിയതാണ് ടൂർണമെന്റിലെ ഇതുവരെയുള്ള പോർച്ചുഗലിൻ്റെ ഏറ്റവും മികച്ച പ്രകടനം. ഗ്രൂപ്പ് എച്ചിൽ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരാണ് പോർച്ചുഗലിൻ്റെ എതിരാളികൾ. നവംബർ 24ന് ഘാനയ്‌ക്കെതിരെയാണ് ടീമിൻ്റെ ആദ്യ മത്സരം.

പോര്‍ച്ചുഗല്‍ സ്‌ക്വാഡ്ഗോള്‍കീപ്പര്‍മാര്‍: റൂയി പട്രീഷ്യോ, ഹോസെ, ഡിയാഗോ കോസ്റ്റ.
മുന്നേറ്റനിര: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റിക്കാര്‍ഡോ ഹോര്‍ട്ട, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ, ആന്ദ്രേ സില്‍വ.പ്രതിരോധനിര: ജാവോ കാന്‍സലോ, ഡിയോഗോ ഡാലറ്റ്, പെപ്പെ, നൂനോ മെന്‍ഡസ്, റാഫേല്‍ ഗുറേറോ, റൂബന്‍ ഡിയാസ്, ഡാനിലോ പെരേര, അന്‍റോണിയോ സില്‍വ.
മധ്യനിര: ബെര്‍ണാഡോ സില്‍വ, ജാവോ മരിയോ, വില്ല്യം, റൂബന്‍ നെവെസ്, ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റീഞ്ഞ, ഒറ്റാവിയോ, മതേയുസ് ന്യൂനെസ്, പലീഞ്ഞ.
