
ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് പരിസ്ഥിതിമന്ത്രി ഗോപാൽ റായ് . ആറുമാസംവരെ തടവും 200 രൂപ പിഴയുമാണ് ശിക്ഷ. പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപ്പന എന്നിവ നടത്തുന്നവർക്ക് മൂന്നുവർഷം തടവും അയ്യായിരം രൂപ പിഴയുമുണ്ടാകുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി ഒന്നുവരെ സംസ്ഥാനത്ത് പടക്കങ്ങൾ പൂർണമായും വിലക്കി കഴിഞ്ഞമാസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ശൈത്യകാല മലിനീകരണം നിയന്ത്രിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന രീതിയാണിത്.

‘പടക്കമല്ല ദീപം കത്തിക്കൂ’ എന്ന പേരിൽ സർക്കാർ വെള്ളിയാഴ്ച ബോധവത്കരണ കാമ്പയിൻ ആരംഭിക്കുമെന്ന് റായ് പറഞ്ഞു. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ 51,000 ദീപങ്ങൾ തെളിയിക്കും.
