
അധികാര തുടർച്ചക്കായി കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സി.പി.എം ശ്രമമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണം. മാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പ്രചണ്ഡമായ വർഗീയ പ്രചാരണമാണ് സി.പി.എം നടത്തിയത്ഹമീദ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ വെൽഫെയർ പാർട്ടി യു.ഡി.എഫുമായുണ്ടാക്കിയ പ്രാദേശിക ധാരണയെ ഭീകരവൽക്കരിച്ച് കേരളത്തിൽ മുസ്‌ലിം ഭീതി പരത്തി വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാൻ സി.പി.എം നേതൃത്വത്തിൽ ആസൂത്രിത ഗൂഢാലോചന നടന്നിരുന്നു.
ഇത് അനുവദിച്ചാൽ കേരളം സംഘ്പരിവാറിന്‍റെ സമ്പൂർണ നിയന്ത്രണത്തിലാകുന്ന ഭീതിജനകമായ സാഹചര്യമാണ് ഉണ്ടാവുക ഹമീദ് പറഞ്ഞു.
