
സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള വേദിയിലേക്ക് ശശി തരൂരിനും കെ. വി തോമസിനും ക്ഷണം. സെമിനാർ വേദിയിലേക്കാണ് ഇരുവരെയും സി. പി.എം ക്ഷണിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ.വി തോമസിനെ സി. പി.എം ക്ഷണിച്ചിരിക്കുന്നത്.

കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും സി. പി.എം പാർട്ടി കോൺഗ്രസ് നടത്തുക. ജനുവരിയിൽ ഹൈദരാബാദിൽ ചേർന്ന സി.പി.എം കേന്ദ്രകമ്മിറ്റിയാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ചേരാൻ തീരൂമാനിച്ചത്. ഇതിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങെല്ലാം സി. പി. എം ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്.
