കോണ്‍ഗ്രസിന് പിന്നാലെ സി.പി.എമ്മും കുരുക്കില്‍; അയോധ്യക്ഷേത്രനിര്‍മ്മാണ ഫണ്ട് പിരിവ്, ആര്‍.എസ്.എസ് പരിപാടിയുടെ ഭാഗമായി സി.പി.എം നേതാവും

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസിന് പിന്നാലെ സി.പി.എമ്മും കുരുക്കില്‍; അയോധ്യക്ഷേത്രനിര്‍മ്മാണ ഫണ്ട് പിരിവ്, ആര്‍.എസ്.എസ് പരിപാടിയുടെ ഭാഗമായി സി.പി.എം നേതാവും

സംസ്ഥാനത്ത് ആലപ്പുഴയില്‍ ആര്‍.എസ്.എസിന്‍റെ പരിപാടി ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ വിമര്‍ശനം ശക്തമായിരിക്കെ, വെട്ടിലായി സി.പി.എമ്മും. സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി എല്‍.തങ്കമ്മാളാണ് ആര്‍.എസ്.എസ് പരിപാടിയുടെ ഭാഗമായത്.

ഇതില്‍ ഇവരുടെ ചിത്രം അടക്കം പുറത്തുവന്നിരുന്നു. വിശ്വാസിയായതുകൊണ്ടാണ് താന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു ഇവരുടെ പ്രതികരണം. ആലപ്പുഴ ഡി.സി.സി ഉപാധ്യക്ഷന്‍ രഘുനാഥപിള്ളയായിരുന്നു ആലപ്പുഴയില്‍ അയോധ്യ ക്ഷേത്ര നിര്‍മ്മാണ ഫണ്ട് പിരിവിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയുള്‍പ്പടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്രഭാരവാഹിയെന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നയിരുന്നു രഘുനാഥ പിള്ളയുടെ വിശദീകരണം.

0Shares