കൊച്ചിയില്‍ സ്വര്‍ണവേട്ട, കാസര്‍കോട് സ്വദേശി അയിഷയുടെ തലയിലുദിച്ചത് വ്യത്യസ്തമായ മാര്‍ഗം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കൊച്ചിയില്‍ സ്വര്‍ണവേട്ട, കാസര്‍കോട് സ്വദേശി അയിഷയുടെ തലയിലുദിച്ചത് വ്യത്യസ്തമായ മാര്‍ഗം

കൊച്ചി: ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയത് ഒന്നരകിലോയിലധികം സ്വര്‍ണം. കാസര്‍കോട് സ്വദേശി അയിഷ, മലപ്പുറം സ്വദേശി ഫൈസല്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഹെയര്‍ബാന്‍ഡ് രൂപത്തിലാണ് അയിഷ സ്വര്‍ണം കടത്തിയത്. കീച്ചെയിന്‍, കാതിലണിയുന്ന കമ്മല്‍ എന്നിവയില്‍ വെള്ളി പൂശി തെറ്റിദ്ധരിപ്പിച്ചും അയിഷ സ്വര്‍ണം കടത്താന്‍ ശ്രമിച്ചെങ്കിലും എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസ് വിഭാഗം പിടികൂടുകയായിരുന്നു.

885 ഗ്രാം സ്വര്‍ണമാണ് അയിഷ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. മലേഷ്യയില്‍ നിന്നാണ് അയിഷ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത വെള്ളി പൂശിയ കമ്മലിന് മാത്രം 43 ഗ്രാം തൂക്കമുണ്ടായിരുന്നുവെന്ന് കസ്റ്റംസ് പരിശോധനയില്‍ തെളിഞ്ഞു.

ബെഹ്‌റിനില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ഫൈസലിൻ്റെ കയ്യില്‍ നിന്ന് പിടികൂടിയത് 886 ഗ്രാം സ്വര്‍ണമാണ്. സോക്‌സിനുള്ളിലും ദ്രാവക രൂപത്തിലുമാണ് ഫൈസല്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

0Shares