
സി.പി.ഐ.എമ്മിന്‍റെ ഫലസ്‌തീൻ ഐക്യദാർഢ്യ ജനസാഗര റാലി മലപ്പുറത്ത്. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരക്ക് കോട്ടപ്പടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും പ്രൗഢഗംഭീര റാലി. കിഴക്കേത്തലയിലാണ് റാലി സമാപനം.
മന്ത്രി വി.അബ്ദുറഹ്മാൻ, സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കം, കേരള മുസ്‍ലിം ജമാഅത്ത് നേതാവ് ഖലിൽ ബുഹാരി തങ്ങൾ തുടങ്ങി പൊതുസമ്മേളനത്തിൽ നിരവധി പ്രമുഖർ.

കഴിഞ്ഞദിവസം തിരുവനന്തപുരത്തും റാലി സംഘടിപ്പിച്ചിരുന്നു. വൈകിട്ട് പുത്തിരിക്കണ്ടം മൈതാനിയില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‌തത്. നഗരത്തിലെ ഒമ്പത് ഇടങ്ങളില്‍ നിന്നുള്ള റാലി അഞ്ചുമണിയോടെ ആരംഭിച്ച് പുത്തിരിക്കണ്ടത്ത് സമാപിച്ചു.
സമുദായ സംഘടനകളുടെ പ്രതിനിധികളും സാംസ്‌കാരിക നായകരും പരിപാടിയുടെ ഭാഗമായി. കോഴിക്കോട് നടന്ന ഫലസ്‌തീൻ ഐക്യദാര്‍ഢ്യ റാലിയിലും വന്‍ ജനപങ്കാളിത്തം ആണുണ്ടായിരുന്നത്.
