
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ. 21 സീറ്റുകളിലേക്കാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചടയമംഗലം,ഹരിപ്പാട്,പറവൂർ,നാട്ടിക സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കൊണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ തവണ 27 സീറ്റുകളിലാണ് സി.പി.ഐ മത്സരിച്ചത്. എന്നാൽ മുന്നണിയിലേക്ക് പുതുതായി പാർട്ടികൾ വന്ന സാഹചര്യത്തിൽ സീറ്റുകളിൽ രണ്ടെണ്ണം ഇക്കുറി അവർക്ക് വിട്ടുകൊടുത്തുവെന്ന് കാനം പറഞ്ഞു. സിറ്റിംഗ് സീറ്റുകളൊന്നും പാർട്ടി കുറഞ്ഞിട്ടില്ലെന്ന് കാനം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സംസ്ഥാന കൗൺസിലിൽ വിമർശനമുയർന്നു. വൈക്കം സീറ്റിൽ മത്സരിക്കുന്ന സി. കെ ആശ മാത്രമാണ് പട്ടികയിലെ വനിത. ഒരു പുരുഷാധിപത്യ പാർട്ടിയായി സി.പി.ഐ മാറരുത്. വനിതാ സംവരണത്തിലടക്കം പാർട്ടി ഉയർത്തിപ്പിടിക്കുന്ന ദേശീയ നിലപാട് പ്രഹസനമാണോ എന്ന ചോദ്യമടക്കം കൗൺസിലിൽ ഉയർന്നു. യുവജനപ്രാതിനിധ്യവും പട്ടികയിൽ ഇല്ല.

സി.പി.ഐ സ്ഥാനാർത്ഥി പട്ടിക ഇങ്ങിനെ:
1.നെടുമങ്ങാട്- ജി ആർ അനിൽ
2.ചിറയിൻകീഴ് -വി ശശി
3.ചാത്തന്നൂർ- ജി എസ് ജയലാൽ
- പുനലൂർ -പിഎസ് സുപാൽ
- കരുനാഗപ്പള്ളി- ആർ രാമചന്ദ്രൻ
- ചേർത്തല -പി പ്രസാദ്
- വൈക്കം- സി.കെ ആശ
- മൂവാറ്റുപുഴ -എൽദോ എബ്രഹാം
- പീരുമേട് -വാഴൂർ സോമൻ
- തൃശൂർ -പി ബാലചന്ദ്രൻ
- ഒല്ലൂർ- കെ രാജൻ
- കയ്പ്പമംഗലം- ഇ.ടി. ടൈസൺ
- കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ
- പട്ടാമ്പി- മുഹമ്മദ് മുഹ്‌സിൻ
- മണ്ണാർക്കാട് -സുരേഷ് രാജ്
- മഞ്ചേരി -അബ്ദുൾ നാസർ
- തിരൂരങ്ങാടി- അജിത്ത് കോളോടി
- ഏറനാട്- കെ ടി അബ്ദുൽ റഹ്‌മാൻ
- നാദാപുരം- ഇ കെ വിജയൻ
- കാഞ്ഞങ്ങാട് -ഇ ചന്ദ്രശേഖരൻ
- അടൂർ- ചിറ്റയം ഗോപകുമാർ
