
കൊവിഡ് വായുവിലൂടെ നാലു മീറ്റര്‍(13 അടി) വരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നു പുതിയ പഠനം. വൈറസിനെ പ്രതിരോധിക്കാന്‍ പൊതുമധ്യത്തില്‍ ജനം രണ്ടു മീറ്ററെങ്കിലും അകന്നിരിക്കണമെന്നാണ് നിലവിലെ ചട്ടങ്ങള്‍.ബെയ്ജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുന്നത്. ഹുവോഷെന്‍ഷന്‍ ആശുപത്രിയിലെ കോവിഡ്-19 വാര്‍ഡിലെ ജനറല്‍ വാര്‍ഡില്‍നിന്നും ഐ.സി.യുവില്‍ നിന്നുമുള്ള സാംപിളുകളാണ് ഇവര്‍ പരിശോധിച്ചത്.

പ്രതലത്തിലുള്ളതും വായുവിലുള്ളതുമായ സാംപിളുകള്‍ ഇവര്‍ ശേഖരിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് മൂന്നു വരെ ഇവിടെയുണ്ടായിരുന്ന 24 രോഗികളെയാണ് പഠനവിധേയമാക്കിയത്. വൈറസ് കൂടുതലും വാര്‍ഡുകളുടെ നിലത്താണ് കണ്ടത്. ഗുരുത്വാകര്‍ഷണ ബലം കൊണ്ടാകാം ഇത്. തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും പുറത്തുവരുന്ന വൈറസ് കൂടുതലും ഏതെങ്കിലും പ്രതലത്തിലാണ് വീഴുക.
ആളുകള്‍ എപ്പോഴും തൊടുന്ന പ്രതലമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഐ.സി.യുവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ചെരുപ്പുകളില്‍ വൈറസ് പറ്റിപ്പിടിച്ച് ഇരിക്കുന്നതും കണ്ടെത്തി. ചെരുപ്പുപോലും വൈറസ് വാഹകരാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ചെരുപ്പിലൂടെ വൈറസ് പകരാമെന്ന സാധ്യത നേരത്തെ ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകരും പങ്കുവച്ചിരുന്നു.
