
ഏതാനും താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശങ്കയിലായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന് ആശ്വാസം. കോവിഡ് സ്ഥിരീകരിച്ച ടീമിലെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായി. നേരത്തേ, കളിക്കാരായ ദീപക് ചാഹറിനും ഋതുരാജ് ഗെയിക്വാദിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ടീമിലെ 12 സ്റ്റാഫ് അംഗങ്ങൾക്കും രോഗം ബാധിച്ചു.

ഇതിനിടെ വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് സുരേഷ് റെയ്നയുടെ മടങ്ങിപ്പോക്കും ടീമിന് വലിയ ക്ഷീണമാണ് വരുത്തിയത്. ടീമംഗങ്ങൾക്ക് വ്യാഴാഴ്ച ഒരു കോവിഡ് പരിശോധന കൂടി നടത്തും. ഇതിനു ശേഷം ശനിയാഴ്ച മുതൽ പരിശീലനത്തിനായി താരങ്ങൾക്ക് ഇറങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നത്.
