മരിച്ചയാള്‍ക്ക് കൊവിഡെന്ന് സംശയം: കോഴിക്കോട് സ്വകാര്യ ആശുപത്രി താത്കാലികമായി അടച്ചു

  • Post category:health / news
  • Reading time:1 min read
You are currently viewing മരിച്ചയാള്‍ക്ക് കൊവിഡെന്ന് സംശയം: കോഴിക്കോട് സ്വകാര്യ ആശുപത്രി താത്കാലികമായി അടച്ചു

കോഴിക്കോട് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് ഉണ്ടെന്നുള്ള സംശയത്തെ തുടര്‍ന്നാണിത്. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവം നടന്നത്.

സംസ്ഥാനപാത വഴി കടന്നുപോകുന്ന തമിഴ്‌നാട് ലോറി ആശുപത്രിക്ക് മുന്നില്‍ പെട്ടെന്ന് നിര്‍ത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവര്‍ ഈറോഡ് സ്വദേശി ഷണ്‍മുഖം (50) ആശുപത്രിയിലേക്ക് ഓടിക്കയറുകയുമായിരുന്നു. നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇ.സി.ജിയെടുത്തതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

0Shares