1921 എന്ന നമ്പറില്‍ നിന്ന് നിങ്ങളുടെ ഫോണിലേക്ക് കാള്‍ വന്നാല്‍ എടുക്കാതിരിക്കരുത്; കോവിഡ് 19 ഫോണ്‍ സര്‍വേയില്‍ കൃത്യമായ വിവരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing 1921 എന്ന നമ്പറില്‍ നിന്ന് നിങ്ങളുടെ ഫോണിലേക്ക്  കാള്‍ വന്നാല്‍  എടുക്കാതിരിക്കരുത്; കോവിഡ് 19  ഫോണ്‍ സര്‍വേയില്‍  കൃത്യമായ വിവരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

കോവിഡ് 19 വ്യാപനം സംബന്ധിച്ച് നടത്തുന്ന ഫോണ്‍ സര്‍വേയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗപ്പകർച്ചയേപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് സർവേ. ഇതിനായി ആൾക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് വിളിച്ച് അന്വേഷിക്കും. നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) യാണ് സർവേ നടത്തുന്നത്.

1921 എന്ന നമ്പറിൽ നിന്നാണ് സർവേയുടെ ഭാഗമായ വിളി വരിക. ഇത്തരത്തിൽ വിളിക്കുമ്പോൾ എല്ലാവരും അതിൽ പങ്കാളികളാകണമെന്നും വ്യക്തമായ വിവരങ്ങൾ നൽകുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുമെന്നും ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

1921 എന്ന നമ്പരിൽ നിന്നല്ലാതെ മറ്റേതെങ്കിലും നമ്പരിൽ നിന്ന് സർവേയ്ക്കെന്ന പേരിൽ വിവരങ്ങൾ ചോദിച്ച് വിളിക്കുന്നകടുത്ത നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

0Shares