
ലോക്കിട്ട് വീട്ടിലിരിക്കാന്‍ ഇനി ആവില്ല. ജനങ്ങളുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ ഒരു വിലയുമില്ലാതൈ തമിഴ്‌നാട് കൂടുതല്‍ ഇളുകള്‍ പ്രഖ്യാപിച്ചു. ഇതോടെ പൊതുസ്ഥലങ്ങളില്‍ തിരക്ക് കൂടി. സാമൂഹിക അകലം പാലിക്കാതെ ജനം ഒത്തുകൂടി. തമിഴ്‌നാട്ടില്‍ രോഗവ്യാപനത്തിന് കാരണമാകുന്നത് പ്രധാനമായും ചന്തകളാണ്.

ചന്തയില്‍ വന്നുപോയ 300ലധികം പേര്‍ക്കാണ് രോഗം വന്നത്. ഇതിനിടെയാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആളുകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണെന്നും ഇനി ലോക്കിട്ട് മുറിയിലിരിക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ പേര്‍ കേരളത്തിലേക്കും മറ്റും എത്തും. ഇത് ആശങ്ക തന്നെയാണ്.
