കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു; കൃഷ്‌ണപ്രിയ റഷ്യയിൽ നിന്നെത്തിയത് ഒരാഴ്ച മുമ്പ്;രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ

  • Post category:news
  • Reading time:1 min read
You are currently viewing കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു; കൃഷ്‌ണപ്രിയ റഷ്യയിൽ നിന്നെത്തിയത് ഒരാഴ്ച മുമ്പ്;രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. കോട്ടയം ചങ്ങനശേരിയില്‍ നിരീക്ഷണത്തിലിരുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൃഷ്‌ണപ്രിയയാണ് തൂങ്ങി മരിച്ചത്. 20 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആയിരുന്നു. ഈ മാസം ഒന്‍പതിനാണ് കൃഷ്ണപ്രിയ നാട്ടില്‍ മടങ്ങിയെത്തുന്നത്. കൃഷ്ണപ്രിയയ്ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനായി വീട്ടുകാര്‍ ബന്ധുവീട്ടിലേയ്ക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൃഷ്ണപ്രിയ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വൈകീട്ട് വിളിച്ചപ്പോള്‍ കിട്ടിയില്ല. തുടര്‍ന്ന് അയല്‍വീട്ടുകാര്‍ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കൃഷ്ണപ്രിയയെ കാണുകയായിരുന്നു.

കൃഷ്ണപ്രിയയ്ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ക്വാറന്റൈനില്‍ കഴിയുമ്പോഴുള്ള മാനസികസമ്മര്‍ദ്ദമാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുകയാണ്. കൃഷ്ണപ്രിയയുടെ മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പോലീസ് പരിശോധിക്കുന്നുണ്ട്. കോവിഡ് പരിശോധനാഫലം വന്ന ശേഷം മൃതദേഹം സംസ്‌കരിക്കും.

0Shares