അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ദുബായില്‍ നിന്ന് എത്തി 1500പേര്‍ക്ക് സദ്യ നടത്തി കൊവിഡ് ബാധിതന്‍; പിന്നാലെ ഒരു ഗ്രാമം തന്നെ അടച്ചിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ദുബായില്‍ നിന്ന് എത്തി 1500പേര്‍ക്ക് സദ്യ നടത്തി കൊവിഡ് ബാധിതന്‍; പിന്നാലെ ഒരു ഗ്രാമം തന്നെ അടച്ചിട്ടു

കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നടത്തിയ സദ്യയില്‍ പങ്കെടുത്തത് 1500ഓളം പേര്‍. ചടങ്ങില്‍ പങ്കെടുത്ത ഇയാളുടെ കുടുംബാംഗങ്ങളടക്കം 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു ഗ്രാമം തന്നെ അടച്ചിട്ടു.മധ്യപ്രദേശിലെ മൊറേന ഗ്രാമത്തിലാണ് സംഭവം. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ദുബായില്‍ നിന്ന് എത്തിയ ഇയാള്‍.ഇതിനോടനുബന്ധിച്ചാണ് സദ്യ നടത്തിയത്.

ദുബായില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവാണ് ഗ്രാമത്തിലെത്തി ആളുകളെ സംഘടിപ്പിച്ച് ചടങ്ങ് നടത്തിയത്. മാര്‍ച്ച് 17നാണ് ഇയാള്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 20നായിരുന്നു ചടങ്ങുകള്‍. മാര്‍ച്ച് 25ന് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഭാര്യയ്ക്കും അടുത്ത ബന്ധുക്കളായ 11 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.ഇതൊടെ ഗ്രാമം അടച്ചിട്ടേ മതിയാകൂ എന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തുകയായിരുന്നു.

0Shares