കോവിഡ് 19; സൗദിയിൽ ആറു പേര്‍ മരിച്ചു ; 1147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് 19; സൗദിയിൽ ആറു പേര്‍ മരിച്ചു ; 1147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഫീല്‍ഡ് ടെസ്റ്റുകള്‍ വ്യാപിപ്പിച്ചതോടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പ്രധാന നഗരങ്ങളിലെല്ലാം വീടുകളും ലേബര്‍ ക്യാമ്പുകളും കേന്ദ്രീകരിച്ച് ഫീല്‍ഡ് ടെസ്റ്റുകള്‍ നടന്നുവരികയാണ്. ഇന്ന് മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 1147 ആണ്.

അഞ്ച് വിദേശികളും ഒരു സ്വദേശിയുമടക്കം ആറുപേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 11631 ഉം മരിച്ചവരുടെ എണ്ണം 109 ഉം ആണ്. 150 പേർക്ക് രോഗമുക്തിയുണ്ടായി. ഇതോടെ രോഗമുക്തിയുണ്ടായവരുടെ എണ്ണം 1640 ആയി. 24 മണിക്കൂറും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 150 ഓളം സംഘങ്ങളായാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് ടെസ്റ്റ് നടത്തുന്നത്.

മക്ക 305, മദീന 299, ജിദ്ദ 171, റിയാദ് 148, ഹുഫൂഫ് 138, തായിഫ് 27, ജുബൈല്‍ 12, തബൂക്ക് 10, ഖുലൈസ് 8, ബുറൈദ 6, ദമാം 5, അല്‍മഖവ 3, ഉനൈസ 2, അല്‍ഹദ 2, അറാര്‍ 2, ദഹ്‌റാന്‍ 2, മഹായില്‍ അസീര്‍ 1, അല്‍ജൗഫ് 1, ഖുന്‍ഫുദ 1, അല്‍ഖുറയാത്ത് 1, സബതുല്‍ അലായ 1, അല്‍ഖുറൈ 1, അല്‍ബാഹ 1 എന്നിങ്ങനെയാണ് പ്രാദേശിക കണക്ക്‌.

0Shares