കേരളത്തിൽ ഇന്ന് ഒൻപത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് ഒരാൾ; 13 പേർക്ക് രോഗം ഭേദമായി

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഇന്ന് ഒൻപത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് ഒരാൾ; 13 പേർക്ക് രോഗം ഭേദമായി

കേരളത്തിൽ ഇന്ന് ഒമ്പതു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും കാസര്‍കോട്, പത്തനംതിട്ട,തൃശൂര്‍ ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാലു പേര്‍ വിദേശത്തുനിന്നു വന്നവരാണ്.

2 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണു രോഗം വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ചികിത്സയിൽ കഴിഞ്ഞിരുന്ന 13 പേർക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർ‍ക്ക് വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവും. കണ്ണൂരിൽ നിന്ന് ഒരാൾക്കും രോഗമില്ലെന്ന് കണ്ടെത്തി.

അതേപോലെ പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടാകില്ല. 20,000 കിറ്റ് ഐ.സി.എം.ആര്‍ വഴി നാളെ ലഭിക്കും. ഇന്ന് 1940 ചരക്ക് ലോറികള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്നലത്തേതില്‍ നിന്ന് വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

അതേസമയം ഇന്ത്യയിലാകെ കോവിഡ് ബാധിതർ 5000 കടന്നു. ഓരോ ദിവസത്തെയും കണക്കിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 773 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ, 32 പേർക്ക് ജീവൻ നഷ്ടമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യമാകെ ഇതുവരെ 1.31 ലക്ഷം പേരുടെ സാംപിൾ പരിശോധിച്ചതായി ഐസിഎംആർ പറഞ്ഞു.

0Shares