കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ ഏഴ് പേര്‍; രോഗം ഭേദമായത് ഒരാൾക്ക്

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ ഏഴ് പേര്‍; രോഗം ഭേദമായത് ഒരാൾക്ക്

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ് പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും കോട്ടയം മലപ്പുറം ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത് എന്ന് മുഖ്യമന്ത്രി അറിയിച്ചു . ഇന്ന് സംസ്ഥാനത്ത് രോഗം ഭേദമായത് ഒരാൾക്ക് മാത്രം. പാലക്കാട് സ്വദേശിയാണ് രോഗമുക്തനായത്.

ഇത് വരെ 437 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 127 പേർ നിലവിൽ ചികിത്സയിലാണ്. ഇന്ന് മാത്രം 95 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതുവരെ 20821 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി. 19998 സാമ്പിളുകൾ നെഗറ്റീവാണെന്ന് ഉറപ്പാക്കി. പോസിറ്റീവായ 11 കേസുകളിൽ മൂന്ന് പേർ സമ്പർക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് വന്നവർ അഞ്ച് പേരും കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകക്കും രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാൾ കണ്ണൂർ ജില്ലയിലാണ്. ഇരുവരും കേരളത്തിന് പുറത്ത് നിന്ന് ട്രെയിനിൽ വന്നു.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഓർഡിനൻസ് പുറപ്പെടുവിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഈ നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

0Shares