
കാസര്‍കോട്: കോവിഡ് ബാധയില്‍ വീടുകളില്‍ 3741 പേരും സ്ഥാപനങ്ങളില്‍ 1327 പേരുമുള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5068 പേരാണ്. പുതിയതായി 395 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 974 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

686 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 571 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 84 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
