കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; പോലീസ് സേനക്ക് പി. പി. ഇ കിറ്റുകള്‍ കൈമാറി ഡോ. ബോബി ചെമ്മണൂര്‍

  • Post category:business / news
  • Reading time:1 min read
You are currently viewing കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; പോലീസ് സേനക്ക് പി. പി. ഇ കിറ്റുകള്‍ കൈമാറി ഡോ. ബോബി ചെമ്മണൂര്‍

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര്‍ പോലീസ് സേനക്ക് 100 പി പി ഇ കിറ്റുകള്‍ കൈമാറി. കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിന് ഡോ. ബോബി ചെമ്മണൂരിന്‍റെ പ്രതിനിധികളായ എം. ശ്രീകുമാര്‍, കെ. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് കിറ്റുകള്‍ കൈമാറിയത്.

കമ്മീഷണര്‍ ഓഫീസില്‍ വച്ചുനടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ. ജെ ബാബുവും സംബന്ധിച്ചു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

0Shares