
കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യ വിതരണം രാജ്യമാകെ നല്‍കുക.

ഇതിനായി 26,000 കോടി രൂപ ചെലവാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് സൗജന്യ റേഷൻ പ്രയോജനം ചെയ്യുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
