
കുറ്റിക്കോൽ/ കാസര്‍കോട് : കോവിഡ് -19 ജോലിയിൽ ഉയർന്ന വെയിലിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സഹായമാകാൻ ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും യൂ-വി റെയ്‌സ് സംരക്ഷണമുള്ള കണ്ണടകൾ വിതരണം ചെയ്ത് കണ്ണട വ്യാപാരി മാതൃകയായി.

,
ഓൾ കേരള ഒപ്റ്റിക്കൽ അസ്സോസിയേഷൻ കാസര്‍കോട് ജില്ല സെക്രട്ടറിയും നയനം ഓപ്റ്റിക്കൽസ് ഉടമയുമായ അനീഷ് കൊവ്വൽ ആണ് ഈ മാതൃകാ പ്രവർത്തനം നടത്തിയത് .ബേഡകം സി. ഐ ഉത്തംദാസ് കണ്ണടകൾ ഏറ്റുവാങ്ങി.
