കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; കാസര്‍കോട് ജില്ലയില്‍ 18 പേര്‍; ഇന്ന് രോഗം സ്ഥിരീകരിച്ച 339 കേസുകളും തിരുവനന്തപുരത്ത്

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; കാസര്‍കോട് ജില്ലയില്‍ 18 പേര്‍;  ഇന്ന് രോഗം സ്ഥിരീകരിച്ച 339 കേസുകളും തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല.

ഇന്ന് രോഗം പോസിറ്റീവ് ആയവർ: തിരുവനന്തപുരം–339, കൊല്ലം–42, പത്തനംതിട്ട–39, കോട്ടയം–13, ആലപ്പുഴ–20, ഇടുക്കി–26, എറണാകുളം–57, തൃശൂർ–32, പാലക്കാട്–25, മലപ്പുറം–42, കോഴിക്കോട്–33, വയനാട്–13, കണ്ണൂർ–23, കാസർകോട്– 18 എന്നിങ്ങിനെയാണ്. ആരോഗ്യ പ്രവർത്തകർ 12, ബി.എസ്.എഫ് 5, ഐ.ടി.ബി.പി 3, രണ്ട് മരണം ഉണ്ടായി. തൃശൂർ ജില്ലയിലെ തമ്പുരാൻ പടി സ്വദേശി അനീഷ്, കണ്ണൂർ പുളിയനമ്പ്ര സ്വദേശി മുഹമ്മദ് സലീഹ്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനായിരുന്നു. സലീഹ് അഹമ്മദാബാദിൽനിന്നു വന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

228 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ച 722ൽ 339 കേസുകളും തിരുവനന്തപുരത്താണ്. അവസാന കഴിഞ്ഞ 24 മണിക്കൂറിൽ 16,0052 സാംപിളുകൾ പരിശോധിച്ചു. ഇപ്പോള്‍ 183900 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളത് 5372 പേരാണ്.

ഇതുവരെ ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 7797 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. കൂടാതെ സെന്റിനൽ സർവയലൻസിന്‍റെ ഭാഗമായി 85,767 സാംപിളുകൾ സേഖരിച്ചു. അതിൽ 81,543 എണ്ണം നെഗറ്റീവ്. സംസ്ഥാനത്തെ ഹോട്സ്പോട്ട് 271 ആയി ഉയര്‍ന്നു.

7797 സാമ്പിളിന്‍റെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 85767 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 81543 സാമ്പിളുകൾ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 10 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകൾ ഉണ്ട്. ശ്രദ്ധയിൽപെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാൻ സാധ്യത. എല്ലായിടത്തെയും ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ പ്രതിരോധ പ്രവർത്തനം നടത്തണം. എന്നും മുഖ്യമന്ത്രി പറഞ്ഞു.

https://www.facebook.com/CMOKerala/videos/641171673166624/
0Shares