കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ നാല് പേർ; ആശങ്കയിൽ കേരളം

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ നാല് പേർ; ആശങ്കയിൽ കേരളം

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ന് മാത്രം 62 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍. പാലക്കാട് 19, കണ്ണൂര്‍ 16, മലപ്പുറം 8, ആലപ്പുഴ അഞ്ച്, കൊല്ലം മൂന്ന്, കോട്ടയം രണ്ട്, കോഴിക്കോട് നാല്, കാസര്‍കോട് നാല്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കൊറോണ കേസുകള്‍. ഇതോടെ സംസ്ഥാനത്ത് 275 പേരാണ് ചികിത്സയിലുള്ളത്.

ഇവരില്‍ 18 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്‌.13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപ്പെട്ടത്. സംസ്ഥാനത്ത് പുതുതായി ഒന്‍പത് ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. നിലവില്‍ ആകെ 37 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരുണ്ട്. മൂന്ന് പേര്‍ പാലക്കാടുള്ളവരാണ്. രണ്ട് പേര്‍ വീതം കണ്ണൂരും കോഴിക്കോടുമാണ്. ഇന്ന് മൂന്നുപേര്‍ക്ക് രോഗമുക്തിയുണ്ട്.

0Shares