
സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറത്ത് 63 പേര്‍ക്കും തിരുവനന്തപുരത്ത് 54 പേര്‍ക്കും പാലക്കാട് 29 പേര്‍ക്കും എറണാകുളത്ത് 21 പേര്‍ക്കും കണ്ണൂര്‍ 19 പേര്‍ക്കും ആലപ്പുഴയില്‍ 18 പേര്‍ക്കും കാസര്‍കോട് 13 പേര്‍ക്കും പത്തനംതിട്ട 12 പേര്‍ക്കും കൊല്ലത്ത് 11 പേര്‍ക്കും തൃശ്ശൂര്‍ 10 പേര്‍ക്കും കോട്ടയം , വയനാട് ജില്ലയില്‍ 3 പേര്‍ക്ക് വീതവും ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സിഐഎസ്എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി.
