കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: കാസർകോട് ജില്ലയില്‍ 234 വാഹനങ്ങള്‍ പിടിച്ചെടുത്തു

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: കാസർകോട് ജില്ലയില്‍ 234 വാഹനങ്ങള്‍ പിടിച്ചെടുത്തു

കാസര്‍കോട്: കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 234 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1545 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് പിഴ ഈടാക്കി.

അതേസമയം, വീടുകളില്‍ 24583 പേരും സ്ഥാപനങ്ങളില്‍ 1126 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25709പേരാണ്. പുതിയതായി 1407 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7079 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

3340 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 562 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 637 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

0Shares