
കേരളത്തിൽ ഇന്ന് മലപ്പുറത്തും കാസര്‍കോടുമുള്ള ഓരോ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി. ഇവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയില്‍.

സംസ്ഥാനത്ത് ആകെ 20711 പേരാണ് നിരീക്ഷണത്തിലുള്ളത് 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 25135 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം, ഇടുക്കി, കൊല്ലം എന്നിവിടങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസർകോട് കളക്ടര്‍ സജിത് ബാബു, ഐ.ജി വിജയ് സാഖറെ എന്നിവര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയത്. അതേപോലെ തന്നെ അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യക തീവണ്ടി വേണമെന്ന് വീണ്ടും ആവശ്യപെട്ടെന്നും അദ്ദേഹം പറഞ്ഞു.
