കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

കോവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് സ്വയം നിരീക്ഷണത്തില്‍ പോകുന്നത്.

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഡി.ജി.പി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ക്ക് അകമാണ് മലപ്പുറം കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടത് കൊണ്ട് തന്നെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകാനാണ് തീരുമാനം.

0Shares