ദിലീപിൻ്റെ സിനിമക്ക് എതിരെ റിവ്യു ബോംബിങ്; ഏഴ് വ്ലോഗർമാർക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ദിലീപിൻ്റെ സിനിമക്ക് എതിരെ റിവ്യു ബോംബിങ്; ഏഴ് വ്ലോഗർമാർക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ദിലീപിൻ്റെ ബാന്ദ്ര സിനിമക്ക് എതിരെ മോശം റിവ്യു നടത്തിയ വ്ലോഗർമാർക്ക് എതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഏഴ് വ്ലോഗർമാർക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമാണ കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.

ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്‌ത ചിത്രമാണ് ബാന്ദ്ര.

ഉദയ കൃഷ്‍ണയാണ് സിനിമയുടെ തിരക്കഥ എഴുതിയത്. ഷാജി കുമാറാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

കെ.ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി കലാഭവൻ ഷാജോണും അഭിനയിച്ചിരുന്നു. ഡിനോ, ആര്‍.ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്ത, ശരത് സഭ, സിദ്ധിഖ് എന്നിവരും ചിത്രത്തിലുണ്ട്, സാം സി.എസ്സിൻ്റെതാണ് സംഗീതം.

0Shares