
കാസര്‍കോട്: ജില്ലയില്‍ ആകെ 249 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ പത്ത് പേര്‍ ആശുപത്രികളിലും 239 പേര്‍ വീടുകളിലുമായാണ് ഉള്ളത്. നിലവില്‍ പോസിറ്റീവ് കേസുകളില്ല. യു.എ.ഇയില്‍ നിന്നെത്തിയ 78 പേരും ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ 58 പേരും ഇറ്റലിയില്‍ നിന്നെത്തിയ 21 പേരും മലേഷ്യ ,കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നെത്തിയ 13 പേര്‍ വീതവും സൗദി അറേബ്യയില്‍ നിന്നെത്തിയ 12 പേരും ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ടുപേര്‍ വീതവും ജപ്പാനില്‍ നിന്നെത്തിയ ആറുപേരും ബഹ്‌റിന്‍, ഇംഗ്ലണ്ട്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ വീതവും സിംഗപ്പൂര്‍, റഷ്യ, എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ വീതവും ഓസ്ട്രലിയയില്‍ നിന്നെത്തിയ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്.
വിദേശത്തു നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം.

ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ജന ജാഗ്രത സമിതികള്‍ കൂടുതല്‍ ഊര്‍ജിത പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ കൂടി പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ. വി രാംദാസ് അറിയിച്ചു. ജില്ലയില്‍ പ്രൈവറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്നു.
