ഇന്ത്യയിലെ കൊറോണ വ്യാപനം തടയാന്‍ സഹായിക്കാമെന്ന് ചൈനയുടെ വാഗ്ദാനം; പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിലെ കൊറോണ വ്യാപനം തടയാന്‍ സഹായിക്കാമെന്ന് ചൈനയുടെ വാഗ്ദാനം; പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും

ഇന്ത്യയിലെ കോവിഡ് വ്യാപനം തടയാന്‍ സഹായിക്കാമെന്ന് ചൈന. ചൈന കോവിഡിനെതിരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളും ഇന്ത്യയുമായി പങ്കുവയ്ക്കും. ഫെബ്രുവരി 26ന് ചൈനയിലെ വുഹാനിലേക്ക് ഇന്ത്യ 15 ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍ അയച്ചുകൊടുത്തിരുന്നു. ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് സഹായിച്ച 19 രാജ്യങ്ങള്‍ക്ക് ചൈന സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഇന്ത്യയില്ല.

ഇത് സംബന്ധിച്ച ചോദ്യത്തിന് ഇന്ത്യയും ചൈനയുമായി ഇടപാടുകളും സഹകരണവും തടസമില്ലാതെ നടത്തുന്നതിന് ചാനലുണ്ടെന്ന് വിദേശമന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. ചൈനയിലെ ഇന്ത്യക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.

ഇന്ത്യയിലും ചൈനയിലും മാത്രമാണ് ശതകോടിയിലധികം ജനസംഖ്യയുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും. യൂറേഷ്യന്‍ രാജ്യങ്ങളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി ചൈന നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുത്തിരുന്നു.

0Shares