എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നു; കോവിഡിനെ നേരിടാന്‍ മറ്റ് മാര്‍ഗങ്ങളില്ല; അര്‍ദ്ധരാത്രി മുതല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നു; കോവിഡിനെ നേരിടാന്‍ മറ്റ് മാര്‍ഗങ്ങളില്ല; അര്‍ദ്ധരാത്രി മുതല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊവിഡ് വൈറസ് തീ പടരുന്നത് പോലെ അതിവേഗം പടരുകയാണ് എന്ന് പ്രധാനമന്ത്രി. എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നു. കോവിഡിനെ നേരിടാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി ന്ന് അര്‍ദ്ധരാത്രി 12മണി മുതല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍,പ്രഖ്യാപിച്ചു.

ഈ തീരുമാനം ഓരോ പൗരനെയും രക്ഷിക്കാൻ ആണെന്നും വീടിന് മുന്നിലെ ലക്ഷ്മണ രേഖ തകര്‍ക്കരുത്. ഒരോരുത്തരും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണം എന്നും രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

“ഏപ്രിൽ 14 വരെയാണ് അടച്ചിടൽ. കഴിഞ്ഞ ദിവസം താൻ ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വിജയിപ്പിച്ചതിന് ജനങ്ങൾക്കു നന്ദി പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

0Shares