
അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അത് തെളിയിക്കുന്ന രേഖകള്‍ കൈയില്‍ കരുതണമെന്ന് ദുബായ് പൊലീസ്. പുറത്തിറങ്ങുന്ന വാഹനങ്ങള്‍ റഡാറില്‍ പതിയുന്നതിനാല്‍ പിഴ അടക്കുന്ന സമയത്ത് ഇതില്‍ നിന്ന് ഒഴിവാകാനാണ് രേഖകള്‍ സൂക്ഷിച്ചു വെക്കാന്‍ ദുബായ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രണ്ടാഴ്ച സമ്പൂർണ യാത്രാ നിയന്ത്രണമാണ് എമിറേറ്റില്‍. നിയമലംഘകര്‍ക്കായി പട്രോളിങ്ങ് ശക്തമാണ്. പുറത്തിറങ്ങിയതിന് വ്യക്തമായ കാരണം ബോധിപ്പിക്കാനായില്ലെങ്കില്‍ കനത്ത പിഴയാണ് ചുമത്തുന്നത്. അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്രാ നിയന്ത്രണമില്ല. എന്നാല്‍ പരിശോധനാ സമയത്ത് തൊഴില്‍ മേഖല സംബന്ധിച്ച തെളിവ് ഹാജരാക്കാന്‍ പറ്റിയില്ലെങ്കില്‍ പിഴയിടും.
