കൊറോണ മുൻകരുതൽ: കേരള ഹൈക്കോടതി അടച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ മുൻകരുതൽ: കേരള ഹൈക്കോടതി അടച്ചു

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു.ഏപ്രില്‍ എട്ട് വരെയാണ് അടച്ചത്.അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമായിരിക്കും ഇനി കോടതി പരിഗണിക്കുക. രാവിലെ ജഡ്ജിമാരെല്ലാം ചേര്‍ന്നുള്ള ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്.

ഇതിനായി ആഴ്ചയില്‍ രണ്ടും ദിവസം മാത്രം കോടതി ചേരും. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രമായിരിക്കും ഇതിനായി കോടതി ചേരുക. തുടര്‍ന്ന് ഏപ്രിൽ എട്ടിന് മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും.

0Shares