ഇസ്രായേൽ കൊറോണയെ തുരത്താൻ വാക്സിൻ കണ്ടുപിടിച്ചോ? ; വാര്‍ത്തകളുടെ പിന്നിലെ സത്യം അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing ഇസ്രായേൽ കൊറോണയെ തുരത്താൻ വാക്സിൻ കണ്ടുപിടിച്ചോ? ; വാര്‍ത്തകളുടെ പിന്നിലെ സത്യം അറിയാം

കൊവിഡ് 19നെ തുരത്താന്‍ മരുന്നോ വാക്‌സിനോ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യരംഗം. കൊവിഡ് 19ന് വാക്‌സിന്‍ കണ്ടെത്തിയതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്. ഫേസ്‌ബുക്കിലാണ് ഏറിയ പ്രചാരണങ്ങളും പ്രത്യക്ഷപ്പെട്ടത്. വിശ്വാസ്യത കൂട്ടാന്‍ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന മരുന്ന് കുപ്പിയില്‍ കൊറോണ വാക്‌സിന്‍ എന്നെഴുതിയിട്ടുണ്ട്.

ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന സിംഹള ഭാഷയിലുള്ള കുറിപ്പിലാണ് ഇത് കണ്ടെത്തിയത് ഇസ്രയേലാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇസ്രായേലിലെ മിഗാല്‍(MIGAL) ഗവേഷക കേന്ദ്രം ഫെബ്രുവരിയില്‍ തന്നെ ഈ വാദം തള്ളിയിരുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കാനായിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ(WHO) വെബ്‌സൈറ്റും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. എട്ട് മുതല്‍ 10 ആഴ്‌ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് മാര്‍ച്ച് 27ന് മിഗാല്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

0Shares