കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കൊറൊണ ഹെൽപ് ഡസ്ക് സ്ഥാപിക്കണം; കര്‍ശന നിര്‍ദ്ദേശം നല്‍കി ഡി.എം.ഒ

  • Post category:health / local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കൊറൊണ ഹെൽപ് ഡസ്ക് സ്ഥാപിക്കണം; കര്‍ശന നിര്‍ദ്ദേശം നല്‍കി ഡി.എം.ഒ

കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കൊറോണ ഹെൽപ് ഡസ്ക് സ്ഥാപിക്കണമെന്ന് ഡി. എം. ഒ കർശന നിർദ്ദേശം നൽകി. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ മാലിക് ദീനാർ ഹോസ്പിറ്റൽ, ജനാർദ്ദനൻ ഹോസ്പിറ്റൽ .അരമന ഹോസ്പിറ്റൽ, കിംസ്, കാമത്ത് ഹോസ്റ്റൽ, മല്യ സിററി ഹോസ്പിറ്റൽ, കെയർവെൽ, യുനൈറ്റഡ്, ചൈത്ര, ക്യഷ്ണ ഹോസ്പിറ്റൽ, ഇ. കെ നായനാർ ഹോസ്പിറ്റൽ കാഞങ്ങാട്ടെ സന്ജീവനി, സൺറൈസ്, ശശിരേ യാസ് ഹോസ്പിറ്റൽ, കാഞങ്ങാട് നഴ്സിംഗ് ഹോം, അരിമല ഹോസ്പിറ്റൽ, മദർ ഇന്ത്യ ഹോസ്പിറ്റൽ, സിറ്റി, പദ്മ , മൻസൂർ ഹോസ്പിറ്റൽ എന്നീ പ്രൈവറ്റ് ഹോസ്പിറ്റലുകൾ സന്ദർശിച്ചു.

എല്ലാ ആശുപത്രികളിലും കൊറോണ ഹെൽപ് ഡസ്കുകൾ ആരംഭിക്കാൻ നിർദ്ദേശം നൽകി. അതോടൊപ്പം തന്നെ എല്ലാ ആശുപത്രികളിലും ജീവനക്കാർക്കും രോഗികൾക്കും കൈ കഴുകാനുള്ള സൗകര്യം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു.എല്ലാവരും കൈ കഴുകി മാത്രമേ ആശുപത്രിയിൽ പ്രവേശിക്കാവൂ .

എല്ലാ ആശുപത്രികളിലും കൊറോണ വൈറസ് ബാധയുണ്ട് എന്ന് സംശയിക്കുന്ന രോഗികൾക്കായി ഐസൊലെഷന്‍ വാർഡുകൾ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ആശുപത്രി ജീവനക്കാർക്കാവശ്യമായ ബോധവൽക്കരണ സന്ദേശവുംസംഘം നല്‍കി. ജില്ലാ കൊറോണ കൺട്രോൾ യുണിറ്റിലെ ഡോ.ജമാൽ അഹ്മദ്, ഡോ.സുരേശൻ വി, ജില്ലാ ടി.ബി ഓഫിസർ ഡോ.അമിന ടി. പി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

0Shares