‘ഇംഗ്ലീഷ് മരുന്നുകൾ കഴിക്കില്ല’: കൊറോണയെ തടയാൻ ‘ഗോമൂത്ര പാർട്ടി’ നടത്തി ഹിന്ദു മഹാസഭ

  • Post category:news
  • Reading time:1 min read
You are currently viewing ‘ഇംഗ്ലീഷ് മരുന്നുകൾ കഴിക്കില്ല’: കൊറോണയെ തടയാൻ ‘ഗോമൂത്ര പാർട്ടി’ നടത്തി ഹിന്ദു മഹാസഭ

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള ‘പാര്‍ട്ടി’ നടത്തി അഖില ഭാരത ഹിന്ദു മഹാസഭ. ശനിയാഴ്ച ഡല്‍ഹിയിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. 200ലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഗോമൂത്രം കൊണ്ട് ഉണ്ടാക്കിയ പാനീയം പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്തു.

‘ഞങ്ങള്‍ 21 വര്‍ഷമായി ഗോമൂത്രം കുടിക്കുന്നു, ചാണകത്തില്‍ കുളിക്കുന്നു. ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല.’ – പരിപാടിയില്‍ പങ്കെടുത്ത ഓം പ്രകാശ് എന്നയാള്‍ പറഞ്ഞു. ഗോമൂത്രത്തിനു ചാണകത്തിനും കോവിഡ്-19നെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് അസമിലെ ഒരു ബി.ജെ.പി നേതാവും പറഞ്ഞിരുന്നു.

ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫിസിലാണ് ആദ്യ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കു ഇത്തരം പരിപാടികള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.

ഇതിന്‍റെ ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങളടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഗോ മൂത്രവും ചാണകമിശ്രിതം അടങ്ങിയ പഞ്ചഗവ്യവും നല്‍കിയതായി ദി വീക്ക് റിപോര്‍ട്ട് ചെയ്തു. ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മിക്കുന്നത്.

0Shares