ലോക്ക് ഡൌണ്‍ കാലത്ത് ജനിച്ചത് ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing ലോക്ക് ഡൌണ്‍ കാലത്ത് ജനിച്ചത് ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

ലോക്ക്ഡൗണ്‍ സമയത്ത്‌ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കി മാതാപിതാക്കള്‍. ലോക്ക്ഡൗണിനിടെ നേരിട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറികടന്ന് സുഖപ്രസവം നടന്നതിന്‍റെ ഓര്‍മ്മയ്ക്കായാണ് ജനിച്ച പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. മാര്‍ച്ച് 26നും 27നും ഇടയിലുളള രാത്രിയിലാണ് പ്രസവം നടന്നത്26നാണ് പ്രീതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെ, നിരവധിയിടങ്ങളില്‍ പോലീസ് വാഹനം തടഞ്ഞുവെങ്കിലും സ്ഥിതി മനസിലാക്കിയ അവര്‍ വാഹനം പോകാന്‍ അനുവദിച്ചു.

ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സഹകരിച്ചതായും പ്രീതി വര്‍മ്മ പറയുന്നു. അതേസമയം ഭാവിയില്‍ കുട്ടികളുടെ പേരുമാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചുകൂടായെന്നില്ലെന്നും മാതാപിതാക്കള്‍ അറിയിച്ചു.

0Shares