കൊറോണ വൈറസ് വ്യാപനത്തിന് വര്‍ഗീയ നിറം നല്‍കരുത്; നേതാക്കളോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ വൈറസ് വ്യാപനത്തിന് വര്‍ഗീയ നിറം നല്‍കരുത്; നേതാക്കളോട് ബി.ജെ.പി  ദേശീയ അധ്യക്ഷന്‍

കൊവിഡ് 19 വൈറസ് വ്യാപനത്തിന് വര്‍ഗീയ നിറം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളോട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് നദ്ദയുടെ പ്രതികരണം. ബി.ജെ.പിയുടെ ഒരു നേതാക്കളും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത്. പ്രധാനമന്ത്രിയുടേയും പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും നിര്‍ദേശം അനുസരിക്കണമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

‘തബ്‌ലീഗ് ജമാഅത്ത് സമ്മേളനം ഒരു ശ്രദ്ധാബിന്ദുവായി മാറിയിട്ടുണ്ട്. ഇതിനെ ഒരു വര്‍ഗീയകേന്ദ്രമാക്കി മാറ്റരുത്. ഇക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ ന്യൂനപക്ഷ സമുദായത്തിലെ നേതാക്കള്‍ പറയട്ടെ.’

തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിനെതിരെ കൊറോണ ജിഹാദ്, മര്‍കസ് ഗൂഢാലോചന തുടങ്ങിയ പേരില്‍ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അജിത് മാളവ്യയടക്കമുള്ളവര്‍ ഇത്തരത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

0Shares