2020ല്‍ എന്തോ ഒരു ദുരന്തം സംഭവിക്കുമെന്ന് മനസിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്ന്; അമൃതാനന്ദമയിയുടെ വെളിപ്പെടുത്തല്‍ ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing 2020ല്‍ എന്തോ ഒരു ദുരന്തം സംഭവിക്കുമെന്ന് മനസിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്ന്; അമൃതാനന്ദമയിയുടെ വെളിപ്പെടുത്തല്‍ ഇങ്ങിനെ

2020ല്‍ എന്തോ ദുരന്തം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നതായി അമൃതാനന്ദമയീ. ഫേസ്ബുക്ക് സന്ദേശത്തിലാണ് അമൃതാനന്ദമയി ഇക്കാര്യം വ്യക്തമാക്കിയത്. 2020ല്‍ കൊവിഡ് പോലെയുള്ള മഹാമാരികളോ പ്രകൃതി ദുരന്തങ്ങളോ ലോകത്ത് സംഭവിക്കുമെന്ന് അമൃതാനന്ദമയീ മുന്നറിയിപ്പ് നല്‍കിയിരുന്നതായും കുറിപ്പില്‍ പറയുന്നു. 2020ല്‍ എന്തോ ഒരു ദുരന്തം സംഭവിക്കുമെന്ന് മനസിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്നതായും കുറിപ്പില്‍ പറയുന്നു.

അന്ന് മുതല്‍ ‘ഓം ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന മന്ത്രം എല്ലാ ദിവസവും ജപിക്കാന്‍ തുടങ്ങിയിരുന്നു. കൊവിഡ് 19 മൂലമുണ്ടായ അവസ്ഥകളെ അതിജീവിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ശക്തമായി പ്രാര്‍ത്ഥിക്കുകയും വേണം.

https://www.facebook.com/MataAmritanandamayi/photos/a.10152018577863302/10156969823208302/?type=3

മരണത്തെ പോലും അമൃതാനന്ദമയിക്ക് ഭയമില്ല. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാം. അവസാനം ശ്വാസം വരെ ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്നതാണ് തന്‍റെ ആഗ്രഹം. ആശ്രമത്തിന് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അത് കൊണ്ട് പ്രതിരോധ നടപടികള്‍ പിന്തുടരേണ്ടതുണ്ട്.

0Shares