തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജാ​ഗ്രത; 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചേക്കും

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജാ​ഗ്രത; 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചേക്കും

സ്‌പെയിനില്‍ പഠന ക്യാംപിന് പോയി തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡോക്ടര്‍ ജോലി ചെയ്ത ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഡോക്ടറുമായി സഹകരിച്ച 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആ​ദ്യ​മാ​യാ​ണ്​ കേ​ര​ള​ത്തി​ല്‍ ഡോ​ക്​​ട​ര്‍​ക്ക്​​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്. മാര്‍ച്ച്‌ ഒന്നിനാണ് ഡോക്ടര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയത്. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ ഡോക്ടര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരിരുന്നു. സര്‍ജറി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കാളിയായിരുന്നു.

ഡോക്ടറുമായി ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് ഇന്ന് തന്നെ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സം​സ്​​ഥാ​ന​ത്ത്​ 10,944 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,655 പേ​ര്‍ വീ​ടു​ക​ളി​ലും 289 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്.

0Shares