
രാജ്യമാകെ കൊറോണ പടരുന്ന പശ്ചാത്തലത്തിൽ സുപ്രിംകോടതി നടപടികൾ ഇന്ന് മുതൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയായിരിക്കും. ഇന്നും ബുധനാഴ്ച്ചയും ഓരോ ബെഞ്ചുകൾ മാത്രമേ സിറ്റിംഗ് നടത്തുകയുള്ളു. അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം.

റജിസ്ട്രറിക്ക് ഈ മാസം ഇരുപത്തിയെട്ട് വരെ അവധി നൽകിട്ടുണ്ട്. ഷഹീൻ ബാഗിലെ ഗതാഗത തടസം അടക്കം ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ മാറ്റി വച്ചു.
അതേസമയം, രാജ്യത്തെ ജയിലുകളിൽ സ്വീകരിച്ച കൊവിഡ് 19 മുൻ കരുതൽ നടപടികൾ ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേരളം സ്വീകരിച്ച നടപടികളെ കഴിഞ്ഞ തവണ കോടതി പ്രശംസിച്ചിരുന്നു.
