
മഞ്ചേശ്വരം/ കാസര്‍കോട്: സമുദായത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും അർഹമായ സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കാനും വിദ്യാഭ്യാസ ഉദ്യോഗതലത്തിൽ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസി കജെ പറഞ്ഞു. കാസർകോട് ജില്ലാ സമസ്ത എംപ്ലോയീസ് അസോസിയേഷൻ സന്ദേശറാലിക്ക് മഞ്ചേശ്വരത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഇ.എ മഞ്ചേശ്വരം പ്രസിഡണ്ട് ബഷീർ മാസ്റ്റർ കാളിയൂർ അധ്യക്ഷനായി. റിയാസ് വാഫി സ്വാഗതം പറഞ്ഞു. ജാഥ നായകൻ മുഹമ്മദ് കുട്ടി മാസ്റ്റർ, ഉപനായകൻ സിറാജുദ്ധീൻ ഖാസി ലൈൻ, ഡയറക്ടർ ഇർഷാദ് ഹുദവി ബെദിര ,കോഡിനേറ്റർ ഇ.കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ മങ്ങാട് ,എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറർ ഇസ്മാഈൻ അസ്ഹരി, ഹാരിസ് റഹ്മാനി തൊട്ടി, സമീർ മാസ്റ്റർ തെക്കിൽ, ഗഫൂർ മാസ്റ്റർ,
നിസാം ബോവിക്കാനം, അബ്ദുല്ല ചാല, അലി മാസ്റ്റർ, എൻ.എം സിദ്ധീഖ് ബെദിര, ഖാസിം ചാല,
അഷ്റഫ് ,അബ്ദു റഹ്മാൻ ഹാജി കടമ്പാർ, എ പി അബ്ദുഹാജി, ബി.എസ് ഇബ്രാഹിം, സുബൈർ മാസ്റ്റർ ക ജെ ,സിറാജ് മാസ്റ്റർ ,അബ്ദുറസാഖ് അസ്ഹരി പാത്തൂർ, ഫാറൂഖ് മൗലവി, ജസിം കടമ്പാർ, അബ്ദുല്ല അസ്ഹരി, ഇബ്രാഹിം കടമ്പാർ ‘ സത്താർ ആവള, സിറാജ് മാസ്റ്റർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു ഇന്ന് രാവിലെ തൃക്കരിപ്പൂരിൽ തുടങ്ങി, കാഞ്ഞങ്ങാട്, മേൽപറമ്പ് ,സ്വീകരണത്തിന് ശേഷം കാസർകോട് കൊല്ലമ്പാടിയിൽ സമാപിക്കും.
