കോണ്‍ഗ്രസില്‍ നടക്കുന്നത് അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തര്‍ക്കം; പരിഹാസവുമായി കോടിയേരി ബാലകൃഷ്‌ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസില്‍ നടക്കുന്നത് അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തര്‍ക്കം; പരിഹാസവുമായി കോടിയേരി  ബാലകൃഷ്‌ണന്‍

അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തര്‍ക്കമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് പരിഹസിച്ച്‌ സി. പി. എം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍. സര്‍വേ റിപ്പോര്‍ട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ കോടിയേരി സര്‍വേഫലം കണ്ട് വിഭ്രാന്തിയിലായത് കോണ്‍ഗ്രസാണെന്നും പറഞ്ഞു.

എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യു. ഡി. എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സര്‍വേ റിപ്പോര്‍ട്ടുകള്‍ അവര്‍ക്കെതിരായി വരുമ്പോള്‍ അവര്‍ വിഭ്രാന്തി പ്രകടിപ്പിക്കുയാണ് ചെയ്യുന്നത് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

കെ. പി. സി. സി വര്‍ക്കിംഗ് പ്രസിഡന്റ് സുധാകരന്‍ തന്നെ ഇന്നലെ കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.സര്‍വേ റിപ്പോര്‍ട്ടിന്‍റെ ആവശ്യമില്ല. തിരഞ്ഞെടുപ്പിന് തലേദിവസം യു. ഡി. എഫിന് അനുകൂലമാണെന്ന് സര്‍വേഫലം പറയുമെന്നും കോടിയേരി പറഞ്ഞു.

0Shares