മദ്യം വാങ്ങാന്‍ ഇനി ഉപഭോക്താവിന് ഔട്ട്‌ലെറ്റുകള്‍ തെരഞ്ഞെടുക്കാം; പിന്‍ കോഡ് മാറ്റാനും സംവിധാനം; മാറ്റങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing മദ്യം വാങ്ങാന്‍ ഇനി ഉപഭോക്താവിന് ഔട്ട്‌ലെറ്റുകള്‍ തെരഞ്ഞെടുക്കാം; പിന്‍ കോഡ് മാറ്റാനും സംവിധാനം; മാറ്റങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ

ഉപഭോക്താവിന് ഇനി മദ്യം വാങ്ങാന്‍ ബെവ് ക്യു ആപ്പ് വഴി ഔട്ട്ലെറ്റുകള്‍ തെരഞ്ഞെടുക്കാം. പിന്‍ കോഡ് മാറ്റുന്നതിനും സാധിക്കും. ആപ്പിലെ മാറ്റങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരുമെന്ന് ഫെയര്‍ കോഡ് അറിയിച്ചു. അതേസമയം, ഓണം കണക്കിലെടുത്ത് മദ്യ വില്‍പ്പനയില്‍ കൂടുതല്‍ ഇളവുകള്‍ എക്സൈസ് വകുപ്പ് അനുവദിച്ചിട്ടുണ്ട്.

ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഒരു ദിവസം 400 ടോക്കണുകള്‍ വിതരണം ചെയ്തിടത്ത് 600 ടോക്കണ്‍ വരെ ഇനി അനുവദിക്കും. ഇനി രാവിലെ ഒന്‍പത് മുതല്‍ രാത്രി വരെ 7 വരെയായിരിക്കും മദ്യം വില്‍ക്കുന്നത്. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

ഒരു തവണ ടോക്കണ്‍ എടുത്തു മദ്യം വാങ്ങിയവര്‍ക്ക് വീണ്ടും മദ്യം വാങ്ങാന്‍ മൂന്ന് ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കിയതും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം.

0Shares