
രാജ്യ വ്യാപക പൊതു പണിമുടക്കില്‍പ്പെട്ട് ജനം വലയുമ്പോഴും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിൻ്റെ വേദി നിര്‍മ്മാണം മുടക്കാതെ സി.പി.എം. നായനാര്‍ അക്കാഡമിയിലേയും ടൗണ്‍ സ്‌ക്വയറിലേയും വേദി നിര്‍മ്മാണമാണ് പണിമുടക്ക് ദിവസവും പുരോഗമിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് നിര്‍മ്മാണത്തിന് എത്തിയവരില്‍ ഏറെയും.
അതേസമയം ചെറിയ പണികള്‍ മാത്രമാണ് നടക്കുന്നതെന്നും ജോലിക്കാര്‍ അവിടെ തന്നെ താമസിക്കുന്നവരാണെന്നുമാണ് കണ്ണൂര്‍ ജില്ല സെക്രട്ടറി എം. വി ജയരാജൻ്റെ പ്രതികരണം. കൂടാതെ പൊലീസ് മൈതാനിയിലെ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷ വേദിയുടെ നിര്‍മ്മാണത്തേയും പണിമുടക്ക് ബാധിച്ചിട്ടില്ല.
