
കാസർകോട്: നീലേശ്വരം നഗരസഭയിലെ മൂലപ്പള്ളിയില്‍ റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണ പദ്ധതിയുടെ നിര്‍വ്വഹണ സഹായത്തിനായി കര്‍മ്മ സമിതി രൂപീകരിച്ചു. മൂലപ്പള്ളി പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം മുന്‍നിര്‍ത്തി നീലേശ്വരം നഗരസഭ മൂലപ്പള്ളിയില്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിലേക്കും റെയില്‍വെയിലേക്കും നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മേല്‍പ്പാലം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്ന് റെയില്‍വെ ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് നഗരസഭ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളിലെ പ്രദേശവാസികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.ഭാര്‍ഗ്ഗവി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, കൗണ്‍സിലര്‍ പി.ബിന്ദു, നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി.വി.ദാമോദരന്‍, നഗരസഭാ എഞ്ചിനിയര്‍ രജീഷ്‌കുമാര്‍, മുന്‍കൗണ്‍സിലര്‍മാരായ പി.കുഞ്ഞിക്കൃഷ്ണന്‍, കെ.കാര്‍ത്ത്യായനി,കൗണ്‍സിലര്‍ ടി.വി.ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
നഗരസഭാ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ പി.ഭാര്‍ഗ്ഗവി ചെയര്‍മാനായും, മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ടി.വി.ഷീബ കണ്‍വിനറുമായാണ് കര്‍മ്മസമിതി രൂപീകരിച്ചത്.
